കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
Ajwa Travels

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ ലോറിയില്‍ നിന്ന് തീ ഉയരുന്നതുകണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചശേഷമാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്‌മഹത്യയാണോ,  കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കും. വാഹന ഉടമയെയും തൊഴിലാളിയേയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക. പുതുനഗരം പോലീസാണ് അന്വേഷണം നടത്തുന്നത്. ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Read also: ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE