മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം; നാല് പേര്‍ക്ക് പരിക്ക്

By Syndicated , Malabar News
accident_kuwait
Representational image
Ajwa Travels

ഭോപ്പാൽ: മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മരിച്ചവരിൽ പത്ത് സ്‍ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ഗ്വാളിയർ ജില്ലയിലെ പുരാണി ഛവാനി മേഖലയിലാണ് അപകടമുണ്ടായത്.

മുറേണയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു.

Read also: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്‌മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE