അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്‌മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക

By Team Member, Malabar News
bjp manifesto
Ajwa Travels

അസം : സംസ്‌ഥാനത്തിന്റെ പുരോഗതിക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന പ്രധാന വാഗ്‌ദാനവുമായി അസമിൽ പ്രകടകനപത്രിക പുറത്തിറക്കി ബിജെപി. അസമിന്റെ സ്വയം പര്യാപ്‌തതക്ക് വേണ്ടിയെന്ന് അവകാശപ്പെടുന്ന  വാഗ്‌ദാനങ്ങളാണ് പ്രധാനമായും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗുവാഹത്തിയിൽ നടന്ന ചങ്ങിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

അസമിലെ ജനങ്ങൾ നിരന്തരമായി നേരിടുന്ന വെള്ളപ്പൊക്കം ഇല്ലാതാക്കുന്നതിനായി ബ്രഹ്‌മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുമെന്നാണ് മറ്റൊരു വാഗ്‌ദാനമായി ബിജെപി പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ 30 ലക്ഷം പിന്നോക്ക കുടുംബങ്ങൾക്ക് പ്രതിമാസം 3000 രൂപ, 2022ഓടെ 10 ലക്ഷം തൊഴിൽ അവസരങ്ങൾ, സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, റെയിൽ- ജല ഗതാഗതമാർഗ വിപുലീകരണം, എട്ടാം ക്ളാസ് മുതലുള്ള കുട്ടികൾക്ക് സൗജന്യ സൈക്കിൾ, ഫിഷറീസ് പൗൾട്രി ഡയറി മേഖലക്ക് പ്രത്യേക ഊന്നൽ തുടങ്ങിയവയാണ് പ്രകടന പത്രികയിൽ ബിജെപി നൽകിയിട്ടുള്ള മറ്റ് വാഗ്‌ദാനങ്ങൾ.

ബിജെപി അധികാരത്തിൽ എത്തുന്നതോടെ അസമിനെ മറ്റൊരു വ്യവസായ സംസ്‌ഥാനമാക്കി മാറ്റുമെന്നും പ്രകടന പത്രികയിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ അസമിന്റെ പുരോഗതിയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വ്യക്‌തമാക്കി.

Read also : മതം മാറ്റാൻ ശ്രമമെന്ന് ആരോപണം; കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE