ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

By Trainee Reporter, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ടൊറന്റോ: മൊഡേണ കോവിഡ് വാക്‌സിനും ഈ മാസം തന്നെ വിതരണ അനുമതി നൽകാൻ ഒരുങ്ങി കാനഡ. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്‌സിന് കാനഡ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ തിങ്കളാഴ്‌ച രാജ്യത്ത് എത്തുകയും ഉടൻ വിതരണം ആരംഭിക്കുകയും ചെയ്യാനിരിക്കെയാണ് മൊഡേണയുടെ വാക്‌സിനും കാനഡ അനുമതി നൽകുന്നത്.

മൊഡേണ വാക്‌സിന്റെ 40 മില്യൺ ഡോസുകൾക്കാണ് കാനഡ ഓർഡർ ചെയ്‌തിരിക്കുന്നത്‌. അതേസമയം ഫൈസർ വാക്‌സിന്റെ 2,49,000 ഡോസുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ കാനഡയിൽ എത്തുക. കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യത ഉള്ളവർക്ക് മാത്രം അത് നൽകും. എന്നാൽ ഈ വർഷം തന്നെ മൊഡേണ വാക്‌സിനും രാജ്യത്ത് എത്തിക്കാനുള്ള നീക്കമാണ് കാനഡ നടത്തുന്നത്.

പൗരൻമാർക്കെല്ലാം വാക്‌സിൻ സൗജന്യമായാവും നൽകുക. മൊഡേണയിൽ നിന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ വാക്‌സിന് അനുമതി നൽകുമെന്നും കാനഡ അറിയിച്ചു. അതിനിടെ ഫൈസർ വാക്‌സിൻ രാജ്യത്ത് എത്തിച്ചേരുന്നതിന്റെ സന്തോഷത്തിലാണ് ഇവിടത്തുകാർ. ഈ ആഴ്‌ച കാനഡക്ക് വളരെ പ്രധാനമാണെന്നും വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതൽ രാജ്യത്ത് ആരംഭിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Read also: കോവിഡ് സേവനം; ദുബായ് പോലീസ് മർകസ് വോളണ്ടിയര്‍മാരെ ആദരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE