കോവിഡ് സേവനം; ദുബായ് പോലീസ് മർകസ് വോളണ്ടിയര്‍മാരെ ആദരിച്ചു

By Desk Reporter, Malabar News
Jabal Ali Police Awarding to Markaz
എപി അബൂബക്കർ മുസ്‍ലിയാരുടെ സാനിധ്യത്തിൽ ബ്രിഗേഡിയർ ജനറൽ ഡോ ആദിൽ അൽ സുവൈദി, ലുക്‌മാൻ മങ്ങാടിനെ ആദരിക്കുന്നു
Ajwa Travels

ദുബായ്: കോവിഡ് കാലത്ത് ദുബായിലെ ജബൽഅലി ഏരിയയിൽ മികച്ച സന്നദ്ധ സേവനം ചെയ്‌ത മർകസ് വോളണ്ടിയർമാരെ ദുബായ് പോലീസ് ആദരിച്ചു. ജബൽഅലി പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യാഥിതിയായി സംബന്ധിച്ചു.

സന്നദ്ധസേവന പ്രവർത്തകരുടെ കഠിനാധ്വാനവും ആത്‌മാർഥതയും കോവിഡ് മഹാമാരി വേളയിൽ ഞങ്ങൾക്ക് ബോധ്യപെട്ടതാണെന്നും അതുകൊണ്ടാണ് അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്നും ബ്രിഗേഡിയർ ജനറൽ ഡോ ആദിൽ അൽ സുവൈദി പറഞ്ഞു. രാജ്യത്തിനെ വളരെ വേഗത്തിൽ സാധാരണ നിലയിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്നദ്ധ സേവകരുടെ പ്രവർത്തനവും നിർണായകമായതായി അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് ഗുരുതരമായ സമയത്ത് ജബൽഅലി ഐസൊലേഷൻ സെന്ററിൽ മൂന്ന് ഷിഫ്‌റ്റിലായി 24 മണിക്കൂറും സന്നദ്ധസേവകർ പ്രവർത്തിച്ചു. ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്‌തും ലേബര്‍ ക്യാംപുകളിലും സൂപ്പർ മാർക്കറ്റ് പോലുള്ള ആൾകൂട്ട സ്‌ഥലങ്ങളിൽ നേരിട്ടെത്തി ബോധവൽകരണം നടത്തിയും സുരക്ഷാ നിർദ്ദേശങ്ങളുടെ പോസ്‌റ്ററുകൾ പതിച്ചും സന്നദ്ധസേവകർ കോവിഡ് കാലത്ത് മാതൃകയായി.

ദിവസവും വതനി അൽ എമറാത്തി നൽകുന്ന നാൽപതിനായിരത്തിൽ അധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തും മർകസ്‌ ഐസിഎഫ്‌, ആർഎസ്‌സി വോളണ്ടിയർമാരും ഇതര മർകസ് പ്രവർത്തകരും ജബൽഅലിയുടെ എല്ലാ പ്രദേശങ്ങളിലും കർമ്മ നിരതരായിരുന്നതായും മർകസ്‌ ഭാരവാഹികൾ അറിയിച്ചു.

ടീം ലീഡർ ലുക്‌മാൻ മങ്ങാട്, മുഹമ്മദ്‌ അലി വയനാട്, സദഖതുല്ലാഹ് വളാഞ്ചേരി, ഷൗക്കത് മേപ്പറമ്പ്, റിയാസ് കുനിയിൽ, ശംസുദ്ധീൻ വൈലത്തൂർ, ബാദുഷ ഉദിനൂർ, ഫിറോസ് തറോൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ കാരണം പങ്കെടുക്കാൻ കഴിയാതിരുന്ന വോളണ്ടിയർമാർക്കുള്ള പ്രശസ്‌തി പത്രങ്ങൾ ടീം ലീഡർ ലുക്‌മാൻ മങ്ങാടിന് ചടങ്ങിൽവച്ച് കൈമാറി. ഡപ്യൂട്ടി കേണൽ സുൽത്താൻ അൽ ഉവൈസ്, ലഫ്റ്റനന്റ് ഉമർ അൽ ഹമ്മാദി, മർകസ് പിആർ മാനേജർ ഡോ അബ്‌ദുൽസലാം സഖാഫി എന്നിവർ സംബന്ധിച്ചു.

Most Read: പ്രതിഷേധം പടരുന്നു; 50,000 കർഷകർ കൂടി ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE