ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പൂതാടി തെക്കേടത്ത് വീട്ടിൽ രഞ്‌ജിത്തിനെയാണ് (അനൂപ് കെആർ-21) ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെഡി സതീശനും സംഘവും ചേർന്ന് പിടികൂടിയത്. പൂതാടി കൊവള നാലുസെന്റ് കോളനിയിൽ കഞ്ചാവ് പൊതികളാക്കി വിൽപന നടത്തിവരികയായിരുന്നു ഇയാൾ.
അനൂപിന്റെ കൈയിൽ നിന്നും 15 പൊതികളിലായി 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെവി വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി രഘു, കെ ജോണി, ദിനീഷ് എംഎസ്, എക്‌സൈസ് ഡ്രൈവർ കെകെ ബാലചന്ദ്രൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി ആർ രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read also: ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ