കാന്‍ ചലച്ചിത്ര മേള; ഇന്ത്യൻ സംഘത്തിൽ നയന്‍താരയും

By News Bureau, Malabar News
Ajwa Travels

കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും. മേളയുടെ ഉൽഘാടന ദിനത്തില്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍താരയും ഭാഗമാവുക.

മെയ് 17നാണ് കാന്‍ ചലച്ചിത്രമേള ആരംഭിക്കുക. ബോളിവുഡ് താരം ദീപിക പദുകോണ്‍ ജൂറി അംഗമായിരിക്കും എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കാന്‍ മേളക്കുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിച്ച് സംഗീത സംവിധായകര്‍ എ ആര്‍ റഹ്‌മാന്‍, റിക്കി കെജ് എന്നിവരും ഗായകന്‍ മമെ ഖാന്‍ എന്നിവരും പങ്കെടുക്കും. കൂടാതെ ചലച്ചിത്ര താരങ്ങളായ അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മധവന്‍, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ, വാമി ത്രിപാഠി എന്നിവരും സംവിധായകന്‍ ശേഖര്‍ കപൂര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരും മേളയുടെ ഭാഗമാകും. ഈ മാസം 28നാണ് മേളയുടെ സമാപനം.

Most Read: രാജ്യദ്രോഹ നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; ചരിത്ര വിധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE