യുക്രൈൻ; കാൻ വേദിയിൽ അർധനഗ്‌നയായി യുവതിയുടെ പ്രതിഷേധം

By News Desk, Malabar News
Ajwa Travels

കാൻസ്: യുക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിം ഫെസ്‌റ്റിവൽ വേദിയിൽ അർധനഗ്‌നയായി യുവതിയുടെ പ്രതിഷേധം. ശരീരത്തിൽ യുക്രൈൻ പതാക പെയിന്റ് ചെയ്‌തതിനൊപ്പം ‘ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയാണ് യുവതി വേദിയിൽ എത്തിയത്.

അടിവസ്ത്രം മാത്രം ധരിച്ച് വേദിയിൽ എത്തിയ യുവതി സുരക്ഷാ ഉദ്യോഗസ്‌ഥർ പിടികൂടുന്നതിന് മുൻപ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്‌തു. സംഭവം കാൻ പരേഡിനെ അൽപ സമയം തടസപ്പെടുത്തി.

റഷ്യ അധിനിവേശം നടത്തിയ യുക്രൈൻ പ്രദേശങ്ങളിൽ നിരവധി ബലാൽസംഗങ്ങളാണ് ഓരോ ദിവസവും നടക്കുന്നതെന്നും ചെറിയ കുട്ടികൾക്ക് പോലും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി കാൻ ഫെസ്‌റ്റിവലിൽ യുക്രൈന് വേണ്ടി സഹായം അഭ്യർഥിച്ച് വീഡിയോ സന്ദേശവും നൽകിയിരുന്നു.

കാൻ വേദിയിലെ പ്രധാന ആശയമായി റഷ്യ- യുക്രൈൻ യുദ്ധം ഇടംപിടിച്ചിരുന്നു. റഷ്യൻ സൈന്യം കഴിഞ്ഞ മാസം കൊലപ്പെടുത്തിയ ലിത്വാനിയൻ സംവിധായകൻ മൻതാസ് ക്വേദരാവിഷ്യസ് തയ്യാറാക്കിയ മരിയോപോലീസ് 2 എന്ന ഡോക്യൂമെന്ററിയുടെ പ്രത്യേക പ്രദർശനവും നടന്നു.

Most Read: ഗ്യാൻവാപി കേസ്; ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ ഡെൽഹിയിലെ അധ്യാപകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE