വാഹനാപകടം; ആകാശ് തില്ലങ്കേരിയ്‌ക്കും സുഹൃത്തുക്കൾക്കും പരിക്ക്

By News Desk, Malabar News
Akash Thillankeri_Accident
Ajwa Travels

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്നലെ അർധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലായിരുന്നു അപകടം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവർ സഞ്ചരിച്ച കാര്‍ നീര്‍വേലിക്കടുത്ത് റോഡരികില്‍ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകേറുകയായിരുന്നു.

അപകടത്തിൽ ആകാശ് ഉൾപ്പടെ 4 പേർക്ക് പരിക്കേറ്റു. ഇതിൽ അശ്വന്ത് എന്നയാളുടെ നില ഗുരുതരമാണ്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർ കൂത്തുപറമ്പിലേയും കണ്ണൂരിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്.

അപകടത്തില്‍പ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ആരോപണ വിധേയനാണ് ആകാശ് തില്ലങ്കേരി.

Also Read: മോൻസന്റെ വീട്ടിലെ രഹസ്യ ക്യാമറകൾ പിടിച്ചെടുത്തു; പെൻഡ്രൈവ് കത്തിച്ചതിൽ ദുരൂഹത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE