വാഹനാപകടം; കുവൈറ്റിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

By News Desk, Malabar News
accident_kuwait
Representational image
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച കിങ് ഫഹദ് റോഡിലായിരുന്നു സംഭവം.

കുവൈറ്റ് സിറ്റിയിലേക്കുള്ള ദിശയിൽ സബാഹിയയിൽ വെച്ചാണ് കാറും വാനും കൂട്ടിയിടിച്ചത്. ഒരു കുവൈറ്റ് സ്വദേശിയും ഇദ്ദേഹത്തിന്റെ രണ്ട് മക്കളുമാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടൻ തന്നെ അഹ്‌മദിയിൽ നിന്നുള്ള അഗ്‌നിശമന സേനാ അംഗങ്ങളും പോലീസ് പാരാമെഡിക്കൽ സംഘങ്ങളും സ്‌ഥലത്തെത്തിയിരുന്നു.

Also Read: ഡെൽഹിയിൽ പ്രതിഷേധം; ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE