ഹെൽമണ്ട്: അഫ്ഗാനിസ്താനിൽ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്കർഗ നഗരത്തിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താൻ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം രണ്ടായിരത്തിൽ അധികം ആളുകൾ വിവിധ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ലെന്നും വ്യക്തമാക്കുന്നു.
Also Read: പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു