പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു

By Syndicated , Malabar News
congres in puducheri
Ajwa Travels

പുതുച്ചേരി: തിങ്കളാഴ്‌ച വിശ്വാസവോട്ട് തേടാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി നാരായണ സ്വാമി സര്‍ക്കാരില്‍ നിന്ന് പുറത്തേക്ക്. രാജ് ഭവന്‍ മണ്ഡലം എംഎല്‍എ ലക്ഷ്‌മി നാരായണനാണ് രാജിവെച്ചത്. പുതുച്ചേരി കോൺഗ്രസിൽ നിന്ന് രാജി വെക്കുന്ന അഞ്ചാമത്തെ എംഎൽഎ ആണ് ലക്ഷ്‌മി നാരായണൻ.

ആകെ 33 സമാജികരുള്ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. നിലവില്‍ ഭരണമുന്നണിക്ക് സ്‌പീക്കറടക്കം 13 എംഎല്‍എമാരാണുള്ളത്. എന്നാൽ പ്രതിപക്ഷത്ത് ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്, എഐഎഡിഎംകെ എന്നിവർക്കായി 11 എംഎൽഎമാരും ബിജെപിയുടെ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കം 14 പേരുടെ പിന്തുണയുണ്ട്.

എന്നാൽ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം. ഫെബ്രുവരി 22ന് വൈകിട്ട് 5 മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കാനാണ് സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടത്

Read also: 15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് വിഭാഗം; തുടർചർച്ചകൾ പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE