പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസ്

By News Bureau, Malabar News
Ajwa Travels

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. ഫേസ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തു.

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

ഈ മാസം 22നാണ് പീഡനവുമായി ബന്ധപ്പെട്ട് നടി പോലീസില്‍ പരാതി നല്‍കിയത്. ബലാൽസംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് നിരവധി തവണ ബലാൽസംഗം ചെയ്‌തതായി യുവതി പരാതിയിൽ പറയുന്നു.

എന്നാൽ കേസിൽ താനാണ് ഇരയെന്നും തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിൽ വിജയ് ബാബു പറഞ്ഞിരുന്നു. താൻ നിരപരാധിയാണെന്നതിന് തെളിവുകളും തന്റെ പക്കലുണ്ടെന്ന് വിജയ് ബാബു അവകാശപ്പെട്ടിരുന്നു.

Most Read: വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE