കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യക്ക് ഭീഷണയായി ചൈനയില്‍ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്).
‘ക്യാറ്റ് ക്യു’ വൈറസ് (Cat Que Virus- CQV) എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പു നല്‍കുന്നത്. ചൈനയില്‍ ഈ വൈറസ് നിരവധി പേരെ ഇതിനോടകം ബാധിച്ചു കഴിഞ്ഞു. സി.ക്യു.വി വിയറ്റ്നാമിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്യൂലക്സ് കൊതുകുകളിലും പന്നികള്‍ക്ക് ഉള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി.ക്യു.വിയുടെ പ്രാഥമിക സസ്തനി വാഹകര്‍ പന്നികളാണ്.
പുനെയിലെ നാഷണല്‍ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ട് എണ്ണത്തില്‍ സി.ക്യു.വി ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇവരില്‍ വൈറസ് കടന്ന് കൂടിയത്.