Mon, Sep 28, 2026
39 C
Dubai

രോഗബാധ 29,322, പോസിറ്റിവിറ്റി 17.91%, മരണം 131

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,691 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,322 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,938 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പ്ളസ് വൺ പരീക്ഷക്ക് സ്‌റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയര്‍ സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 13ന് സുപ്രീം...

സൈനിക പരിശീലനത്തിൽ ഭഗവത് ഗീതയും അർഥ ശാസ്‌ത്രവും; കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ്

ന്യൂഡെല്‍ഹി: സൈനിക പരിശീലന പദ്ധതിയിൽ ഭഗവത് ഗീതയും കൗടില്യന്റെ അർഥ ശാസ്‌ത്രവും ഉൾപ്പെടുത്താൻ നീക്കമെന്ന് സൂചന. ന്യൂസ് 18നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട് ചെയ്യുന്നത്. സൈനിക സിലബസില്‍ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍...

വയറുവേദനയെ തുടർന്ന് ഓപ്പറേഷൻ; പെൺകുട്ടിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്‌തത്‌ രണ്ടുകിലോ മുടി

ലക്‌നൗ: കൗമാരക്കാരിയുടെ വയറ്റിൽ നിന്ന് ഡോക്‌ടർമാർ രണ്ടുകിലോ മുടി പുറത്തെടുത്തു. ലക്‌നൗവിലെ ബാലരാംപൂര്‍ ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. കലശലായ വയറുവേദനയെ തുടർന്ന് ചികിൽസ തേടി എത്തിയതായിരുന്നു പെൺകുട്ടി. രണ്ടുവർഷമായി കടുത്ത ക്ഷീണവും...

നിങ്ങൾക്ക് നാണമില്ലേ; ഡെൽഹി കലാപക്കേസിൽ കേന്ദ്രത്തിനെതിരെ മഹുവ

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഡെൽഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് മഹുവ പ്രതികരിച്ചത്....

അഭിപ്രായ വിലക്ക്; രഹ്‌ന ഫാത്തിമയുടെ ഹരജി സുപ്രീം കോടതി 28ലേക്ക് മാറ്റി

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള ദൃശ്യ മാദ്ധ്യമങ്ങൾ വഴി അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിനെതിരെ രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ഈ മാസം 28ആം തീയതി പരിഗണിക്കും. ഇന്ന്...

കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി; സ്‌ഥലമേറ്റെടുപ്പിന് പണം കൈമാറി കിഫ്‌ബി

പാലക്കാട്: കൊച്ചി-ബെംഗളൂരു ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ സ്‌ഥലമേറ്റടുക്കലിന് 448 കോടി രൂപ കൈമാറി കിഫ്ബി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് നടന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്...

കോവിഡ് ഗുരുതരം; സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷകൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. കേരളത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്‌. ഒരാഴ്‌ചത്തേക്കാണ് പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്‌....
- Advertisement -