കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി

By Desk Reporter, Malabar News
Kanhaiya-Kumar met Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാര്‍ കോൺഗ്രസിലേക്കെന്ന് സൂചന. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുമായി കനയ്യ കുമാർ കൂടിക്കാഴ്‌ച നടത്തി. ഗുജറാത്ത് എംഎൽഎയും രാഷ്‌ട്രീയ ദളിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്‌നേഷ് മേവാനിക്കൊപ്പം ചൊവ്വാഴ്‌ചയാണ് കനയ്യ കുമാർ രാഹുലിനെ കണ്ടത്.

കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് ചർച്ച നടന്നതായാണ് സൂചന. എന്നാൽ കോൺ​ഗ്രസ് പ്രവേശനം സ്‌ഥിരീകരിക്കാൻ കനയ്യ തയ്യാറായില്ല. പാർടി കൂടുതൽ ശക്‌തിപ്പെടുത്താൻ ജനകീയ നേതാക്കളെ കോൺഗ്രസിൽ എത്തിക്കാൻ രാഹുൽ ​ഗാന്ധി ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കനയ്യ കുമാറിനെ കോൺ​ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കം.

കനയ്യയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പാർടിയുടെ ഉന്നതതലത്തിൽ ഗൗരവമായ ചർച്ച നടക്കുകയാണെന്നും എന്നാൽ എങ്ങനെ, എപ്പോൾ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്‌ഥനായിരുന്ന കനയ്യ, നിലവിൽ സിപിഐ നേതൃത്വവുമായി അത്ര രസത്തിലല്ല.

Most Read:  ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE