Sun, Oct 18, 2026
34 C
Dubai

യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും

കേപ്പൻഹേഗൻ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മൽസരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9.30നാണ് മൽസരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മൽസരത്തില്‍...

ബീറ്റാ വകഭേദത്തെ നേരിടാൻ വാക്‌സിൻ ബൂസ്‌റ്റർ; പരീക്ഷണത്തിൽ കൈകോർത്ത് ഓക്‌സ്‌ഫോർഡ്, അസ്‌ട്രാസെനക്ക

ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ബീറ്റാ വകഭേദത്തെ നേരിടാൻ ബൂസ്‌റ്റർ പരീക്ഷണവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റാ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് നീക്കം. ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക,...

സംസ്‌ഥാനത്ത് ബാറുകൾ ഇന്ന് മുതൽ; ബിയറും വൈനും പാഴ്‌സലായി നൽകും

തിരുവനന്തപുരം : ഇന്ന് മുതൽ സംസ്‌ഥാനത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ ബിയറും വൈനും പാഴ്‌സലായി മാത്രമേ നൽകുകയുള്ളൂ. മറ്റ് മദ്യങ്ങൾ വിതരണം ചെയ്യില്ലെന്നും ബാറുടമകൾ വ്യക്‌തമാക്കി. ബിവറേജസ് കോർപറേഷൻ ബാറുകൾക്ക് നൽകിയിരുന്ന വെയർഹൗസ്...

ഇന്ത്യൻ ഐടി ചട്ടം; ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു. ചുമതലയേറ്റ് ഒരു മാസം പിന്നിടുന്നതിന് മുൻപാണ് രാജി. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചതുര്‍...

തലസ്‌ഥാനത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

തിരുവനന്തപുരം: തലസ്‌ഥാനത്ത് യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ ചാക്കയിലെ വാടക വീട്ടിൽ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം....

കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിൻ എടുത്ത ശേഷം ഉണ്ടാകാറുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനായി പാരസെറ്റമോൾ പോലുള്ള...

18 പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ

തിരുവനന്തപുരം: കേരളത്തിൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താൻ സംസ്‌ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗ നിർദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്. നിലവിൽ...

കുവൈറ്റിലെ ജഹ്റ എക്‌സ്‌പ്രസിൽ വാഹനാപകടം; ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി: ജഹ്റ എക്‌സ്‌പ്രസ്‌ വേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടവിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്‌ഥരും എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗവും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി...
- Advertisement -