കോഴിക്കോട് വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
നാദാപുരം: കോഴിക്കോട് വളയത്ത് നിർമാണത്തിലുള്ള വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടിഞ്ഞുവീണ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി....
നോളജ് സിറ്റിയിൽ ഐഎഎസ് അക്കാദമി; അഡ്‌മിഷൻ ഉടനെ ആരംഭിക്കും
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സിന് കീഴില്‍ 'ഹില്‍സിനായി ഐഎഎസ് അക്കാദമി' ലോഞ്ച് ചെയ്‌തു. പേരിൽ ഐഎഎസ് അക്കാദമി എന്നുണ്ടെങ്കിലും യുപിഎസ്‌എസി മേഖലയിലെ എല്ലാ കോഴ്‌സുകൾക്കും ഇവിടെ...
‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....
കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്
കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മുഖത്ത്...
സമസ്‌തക്ക് മലപ്പുറം ജില്ലയിൽ പുതിയ ഭാരവാഹികൾ
മലപ്പുറം: പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ ജില്ലയുടെ പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി പൊൻമള മൊയ്‌തീൻകുട്ടി ബാഖവിയും ട്രഷററായി തെന്നല അബൂ ഹനീഫൽ ഫൈസിയും ഉൾപ്പടുന്നതാണ് സമസ്‌തയുടെ പുതിയ ജില്ലാ കമ്മിറ്റി.
മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ,...
മലപ്പുറത്ത് രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവൻകുട്ടി
മലപ്പുറം: മലപ്പുറത്ത് പ്രകൃതിപഠന ക്യാമ്പിന് പോയ രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മലപ്പുറം ജില്ലാ കളക്‌ടർക്കാണ് നിർദ്ദേശം നൽകിയത്....
തലപ്പുഴയിൽ ടൂറിസ്‌റ്റ് ബസ് പിക്കപ്പിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്
മാനന്തവാടി: തലപ്പുഴ കെഎസ്‌ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....
വെന്തുരുകി പാലക്കാട്; മാർച്ചോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്ന് മുന്നറിയിപ്പ്
പാലക്കാട്: ഫെബ്രുവരി മാസത്തിൽ തന്നെ വെന്തുരുകുകയാണ് പാലക്കാട് ജില്ല. മാർച്ച് മാസത്തോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇടമഴ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ മാസം തന്നെ...









































