പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ വൻ സംഘർഷം. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു.
കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോളേജ് അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിൽ 18 രണ്ടാം വർഷ വിദ്യാർഥികളെ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ ആറംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അടിയന്തിര പിടിഎ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. മർദ്ദനമേറ്റ വിദ്യാർഥികളുടെ പരാതി പോലീസിന് കൈമാറുമെന്നും കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയെ പോലീസ് കസ്‌റ്റഡിയിലും എടുത്തതായാണ് വിവരം.
Most Read| ചൈനയിലെ വൈറസ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം