പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ
പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ തുടങ്ങും. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നാളെ മുതൽ പ്രാഥമിക ചികിൽസാ കേന്ദ്രം തുടങ്ങുന്നത്. മെഡിക്കൽ കോളേജിലെ പ്രധാന ബ്ളോക്കിന്റെ...
മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം
പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. സമീപത്തെ വനത്തിൽ നിന്നാണ് പ്ളാന്റിലേക്ക് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ പ്ളാന്റിലെ ഒരു സ്‌റ്റോർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ...
ഒരാഴ്‌ചയായിട്ടും പിടിതരാതെ ഉമ്മിനിയിലെ പുലി
പാലക്കാട്: ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്‌ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ.
കഴിഞ്ഞ ഞായറാഴ്‌ചയാണ്...
അംഗപരിമിതയായ യുവതിയെ അധിക്ഷേപിച്ചു; അഗളി പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് എതിരെ പരാതി
അഗളി: അട്ടപ്പാടിയിൽ വീടും സ്‌ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ എത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പോളിയോ ബാധിച്ച് വലത് കാലിന് 60 ശതമാനം...
സഞ്‌ജിത്ത് വധക്കേസ്; ഒരാൾ കൂടി പിടിയിൽ
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊലക്കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്‌റ്റിലായത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ നാലുപേരും പിടിയിലായി. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍...
ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമം തുടങ്ങി
പാലക്കാട്: ജില്ലയിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയിൽ ആണ് ഇന്ന് രാവിലെയോടെ കാട്ടുപോത്ത് ഇറങ്ങിയത്. റോഡിനോട് ചേർന്ന് നിലയുറപ്പിച്ച കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. വനപാലകരും പോലീസും...
അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിഞ്ഞേക്കും
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നൽകി. കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെയാണ് കത്ത്...
ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി
പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. പുലിക്കുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. നാട്ടുകാരാണ് പുലിയെ കണ്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തി...








































