പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നൽകി. കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെയാണ് കത്ത് നൽകിയത്. ഇതോടെ നാല് വർഷമായിട്ടും വിചാരണ ആരംഭിക്കാത്ത കേസ് വീണ്ടും അനിശ്‌ചിതത്വത്തിലായി.
കണ്ണിന് ശസ്‌ത്രക്രിയ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പബ്ളിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ് സ്‌ഥാനം ഒഴിയാൻ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം വായിക്കൽ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നാണ് കത്തിൽ പറയുന്നത്.
കൂടാതെ, ചുമതലകൾ നിർവഹിക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ സ്‌ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. മണ്ണാർക്കാട് പട്ടികജാതി-വർഗ സ്‌പെഷ്യൽ കോടതി പരിഗണിക്കുന്ന കേസിലെ 16 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.
Most Read: മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ടു; യുവതികൾ അറസ്‌റ്റിൽ