പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ

By Trainee Reporter, Malabar News
Palakkad Govt Medical College,
Ajwa Travels

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ തുടങ്ങും. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നാളെ മുതൽ പ്രാഥമിക ചികിൽസാ കേന്ദ്രം തുടങ്ങുന്നത്. മെഡിക്കൽ കോളേജിലെ പ്രധാന ബ്ളോക്കിന്റെ താഴത്തെ നിലയിലാണ് ചികിൽസാ കേന്ദ്രം തുടങ്ങുക. ഇതിനായി 100 കിടക്കകൾ സജ്‌ജീകരിച്ചിട്ടുണ്ട്.

നാല് ഡോക്‌ടർമാർ, എട്ട് നഴ്‌സിങ് ഓഫിസർമാർ, എട്ട് ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനം ഉറപ്പാക്കും. മെഡിക്കൽ കോളേജ് ഡയറക്‌ടർക്കാണ് ചികിൽസാ കേന്ദ്രത്തിന്റെ ചുമതല. നിലവിൽ ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത് പാലക്കാട് ജില്ലാ ആശുപത്രിയാണ്. കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് ചികിൽസാ കേന്ദ്രങ്ങൾ കൂടി തുറക്കും.

ജില്ലാ ആശുപത്രിയിൽ കോവിഡിന് മാത്രം 24 വീതം ഐസിയു, വെന്റിലേറ്റർ കിടക്കകളുണ്ട്. ഗുരുതരമായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചാൽ കിടക്കകളുടെ എണ്ണം ആനുപാതികമായി ഉയർത്തും. അതേസമയം, ജില്ലയിൽ 12 പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും.

Most Read: ധീരജ് വധക്കേസ്; ഒരാൾ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE