പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊലക്കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്‌റ്റിലായത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ നാലുപേരും പിടിയിലായി. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്നും പിന്നില്‍ ദീര്‍ഘകാല ആസൂത്രണം ഉണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. 2021 നവംബർ 15നാണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത് പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.
Read also: ‘കുത്തിയത് കണ്ടവരില്ല’; ധീരജ് വധക്കേസിൽ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷൻ