പാലക്കാട്: ജില്ലയിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയിൽ ആണ് ഇന്ന് രാവിലെയോടെ കാട്ടുപോത്ത് ഇറങ്ങിയത്. റോഡിനോട് ചേർന്ന് നിലയുറപ്പിച്ച കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. വനപാലകരും പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്.
കാട്ടുപോത്തിനെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കാട്ടുപോത്തിനെ കണ്ടെത്തിയ സ്‌ഥലവും വനവുമായി കിലോമീറ്ററുകളുടെ വ്യത്യാസം ഉണ്ട്. അതേസമയം, വനത്തിലേക്ക് പറഞ്ഞുവിട്ടാലും കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.
Most Read: പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ