Wed, Feb 25, 2026
22 C
Dubai

മകൻ തലക്കടിയേറ്റ് കൊല്ലപ്പെട്ടു; പിതാവ് പോലീസ് കസ്‌റ്റഡിയിൽ

സുൽത്താൻ ബത്തേരി: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് പോലീസ് കസ്‌റ്റഡിയിൽ. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. കേളക്കവല ഷെഡ് പരിസരത്തു നിന്നാണ് ശിവദാസിനെ പിടികൂടിയതെന്നാണ് വിവരം. മകൻ അമൽദാസിനെ...

മാവോയിസ്‌റ്റ് സാന്നിധ്യം; കമ്പമലയിൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്

കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും...

തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം; കെഎഫ്‌ഡിസി ഓഫീസ് അടിച്ചു തകർത്തു

മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഘമെത്തിയത്. ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരം. തലപ്പുഴയിലെ കെഎഫ്‌ഡിസിയുടെ ഓഫീസ് മാവോയിസ്‌റ്റ് സംഘം അടിച്ചു തകർത്തു....

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അപകടത്തിൽ ഒമ്പത് പേരാണ്...

പ്രകൃതി വിരുദ്ധ പീഡനവും ഭീഷണിയും; വയോധികന് 40 വർഷം കഠിന തടവും പിഴയും

കൽപ്പറ്റ: പോക്‌സോ കേസിൽ വയോധികന് 40 വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ടാ തോടൻ വീട്ടിൽ മൊയ്‌തൂട്ടിക്കെതിരേയാണ് (60) ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്‌ജി വി...

നിപ; വയനാട് ജില്ലയിലും നിയന്ത്രണം- മാസ്‌ക് നിർബന്ധമാക്കി

വയനാട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കരയിൽ നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ വയനാട് ജില്ലയിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാരാണെങ്കിൽ യാത്ര...

കാട്ടാന ആക്രമണം; വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോയതായിരുന്നു...

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു യുവാക്കൾ

വയനാട്: മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിൽ യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശികളായ രണ്ടു യുവാക്കളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് നേരെ കാട്ടാന...
- Advertisement -