സുൽത്താൻ ബത്തേരി: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് പോലീസ് കസ്‌റ്റഡിയിൽ. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. കേളക്കവല ഷെഡ് പരിസരത്തു നിന്നാണ് ശിവദാസിനെ പിടികൂടിയതെന്നാണ് വിവരം.
മകൻ അമൽദാസിനെ (22 ) ഇന്ന് രാവിലെയാണ് തലയ്‌ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് അമൽദാസിനെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതിന് അനുസരിച്ചു അയൽവാസികളും വാർഡ് അംഗവുമെത്തി പരിശോധിക്കുക ആയിരുന്നു.
കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലിയും സമീപത്ത് നിന്ന് പുൽപ്പള്ളി പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ പിതാവ് ശിവദാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമൽദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
Most Read| കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു