മാനന്തവാടി കൃഷി ഓഫിസിലെ പണം തട്ടിപ്പ്; മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ
വയനാട്: കർഷകർക്ക് നൽകേണ്ട ആനുകൂല്യ തുക തട്ടിയെടുത്ത കേസിൽ മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ. മാനന്തവാടി കൃഷി ഓഫിസിലെ മുൻ അസി.ഡയറക്‌ടർ ആയിരുന്ന കൊല്ലം മേടയിൽ വീട്ടിൽ ബാബു അലക്‌സാണ്ടറെ ആണ് വിജിലൻസ് പിടികൂടിയത്....
‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്
കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.
രാത്രികാലങ്ങളിൽ...
കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു
വയനാട്: കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു. ഭൂതല സംപ്രേക്ഷണം വിവിധ ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംപ്രേക്ഷണം ഡിജിറ്റൽ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായാണ് കേരളത്തിലെ മറ്റ് കേന്ദ്രങ്ങൾക്കൊപ്പം കൽപ്പറ്റയിലെ ട്രാൻസ്‌മിറ്ററും പൂട്ടുന്നത്.
1989 മുതലാണ്...
സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയില്ല; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം
വയനാട്: ചുണ്ടക്കരയിൽ രണ്ടുവർഷംമുമ്പ് വിലകൊടുത്ത് വാങ്ങിയ സ്‌ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്‌ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്‌ഥലം വാങ്ങിയ കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ഒവി അപ്പച്ചന്റെ വീടിന് മുമ്പിലാണ്...
തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ തുടങ്ങി
ബത്തേരി: തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി. ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡ് ബേസ് ഗ്രൗണ്ടായുള്ള സർവേയുടെ ആദ്യദിനത്തിൽ മീനങ്ങാടി, കേണിച്ചിറ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയത്.
ഹെലികോപ്‌റ്ററിൽ 700 കിലോ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റിക്...
വയനാട് മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കൽപ്പറ്റ: യൂത്ത് കോൺഗ്രസ് വയനാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പടെ ഒഴിവുള്ള...
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു
വയനാട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സാവിത്രിയെ...
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു
വയനാട്: എടവക സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനി കഴിഞ്ഞ 20ന് ആണ് ചികിൽസയിലിരിക്കെ മരിക്കുന്നത്. ഗർഭസ്‌ഥ ശിശുവും പിന്നാലെ...








































