വയനാട് മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

By Desk Reporter, Malabar News
Youth Congress
Ajwa Travels

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് വയനാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പടെ ഒഴിവുള്ള തസ്‌തികകളിൽ നിയമനം നടത്തുക, പിരിച്ചു വിട്ട കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ റിസ്‌ക് അലവൻസ് അനുവദിക്കുക, താൽകാലിക ജീവനക്കാരുടെ വേതനം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉന്നയിച്ചത്. പ്രവർത്തകരെ ആശുപത്രി പ്രവേശന കവാടത്തിൽ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.

മുതിർന്ന കോൺഗ്രസ്‌ നേതാവ് സി അബ്‌ദുൾ അഷ്‌റഫ്‌ മാർച്ച് ഉൽഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എഎം നിഷാന്ത്, ഏക്കണ്ടി മൊയ്‌തൂട്ടി, ജേക്കബ് സെബാസ്‌റ്റ്യൻ, മുസ്‌തഫ എറമ്പയിൽ, മുജീബ് കൊടിയോടൻ, ലേഖ രാജീവൻ, ഷിബു കെ ജോർജ്, ജോയിസി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Most Read:  ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE