Mon, Jan 26, 2026
21 C
Dubai

പരിസ്‌ഥിതി നിയമലംഘനം; കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ

ദോഹ: പരിസ്‌ഥിതി നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ഖത്തർ. പരിസ്‌ഥിതി സംരക്ഷണത്തിനും, പൊതുസ്‌ഥലങ്ങളിലെ ശുചിത്വം പാലിക്കുന്നതിനും വേണ്ടി പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തർ...

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ 2 റസ്‌റ്റോറന്റുകൾ അടപ്പിച്ചു

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി സ്വീകരിച്ച് അധികൃതർ. പരിശോധനയെ തുടർന്ന് 2 റസ്‌റ്റോറന്റുകളാണ് അബുദാബിയിൽ അടപ്പിച്ചത്. അൽതാന റസ്‌റ്റോറന്റ്, പാക്ക് റസ്‌റ്റോറന്റ് എന്നിവയാണ് പൂട്ടിയത്. ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിക്കുമ്പോഴും, വിതരണം...

കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ച് കുവൈറ്റ്

കുവൈറ്റ്: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി കുവൈറ്റ്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പുതിയ സമയക്രമം അനുസരിച്ച് മിഷറഫ് എക്‌സിബിഷൻ കേന്ദ്രത്തിലെയും ജലീബ് യൂത്ത് സെന്ററിലെയും കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ...

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന...

സൗദിയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 300 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ നാല്...

മസ്‌കറ്റില്‍ പൊതുസ്‌ഥലത്ത് തുപ്പിയാല്‍ നടപടി

മസ്‌കറ്റ്: പൊതുസ്‌ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്‌കറ്റ് നഗരസഭ. ആരെങ്കിലും പൊതുസ്‌ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനും പരിസ്‌ഥിതി സംരക്ഷണം മുൻനിർത്തിയുമാണ് നടപടിയെന്ന്...

പാസ്‌പോര്‍ട്; പുതിയ നിബന്ധനകളുമായി സൗദി

റിയാദ്: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദ്ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്‌ടറേറ്റ് അറിയിച്ചു. യാത്രക്കാരുടെ കൈവശം ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; നടപടി കർശനമാക്കി അബുദാബി

അബുദാബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്‌ഥാന നഗരിയില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല്...
- Advertisement -