ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ 2 റസ്‌റ്റോറന്റുകൾ അടപ്പിച്ചു

By Team Member, Malabar News
Two Resaurants Were Closed By Govt Due To The Food Safety Violations In Abu Dhabi
Ajwa Travels

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി സ്വീകരിച്ച് അധികൃതർ. പരിശോധനയെ തുടർന്ന് 2 റസ്‌റ്റോറന്റുകളാണ് അബുദാബിയിൽ അടപ്പിച്ചത്. അൽതാന റസ്‌റ്റോറന്റ്, പാക്ക് റസ്‌റ്റോറന്റ് എന്നിവയാണ് പൂട്ടിയത്.

ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിക്കുമ്പോഴും, വിതരണം ചെയ്യുമ്പോഴും ശുചിത്വമില്ലായ്‌മ, മായം ചേർക്കൽ, കീടങ്ങളുടെയും ചെറു ജീവികളുടെയും സാന്നിധ്യം എന്നിവയാണ് പ്രധാന നിയമലംഘനങ്ങളായി കണ്ടെത്തിയത്. മുൻപ് നടത്തിയ പരിശോധനകളിൽ 3 തവണ ഈ സ്‌ഥാപനങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും പ്രശ്‌നം പരിഹരിക്കാഞ്ഞതിനെ തുടർന്നാണ് ഇവ പൂട്ടിക്കാൻ അധികൃതർ തീരുമാനമെടുത്തത്.

Read also: കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE