സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയിൽ ശക്‌തമാക്കാൻ യുഎഇ

By Team Member, Malabar News
UAE Decided New Emiratisation Rules IN UAE

അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി യുഎഇ. 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് നിലവിൽ ലക്ഷ്യമിടുന്നത്. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ആദ്യഘട്ടത്തിൽ 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്‌ഥാപനത്തിലെ വിദഗ്‌ധ ജോലികളിൽ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 2 ശതമാനത്തിൽ നിന്ന് 10 ശതമാനം ആക്കി ഉയർത്തുന്നതിനുള്ള മറ്റൊരു ദേശീയ പദ്ധതി കഴിഞ്ഞ വർഷവും യുഎഇ ആവിഷ്‌കരിച്ചിരുന്നു.

നിലവിൽ സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലക്ക് സാമ്പത്തിക സഹായവും അധികൃതർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾക്ക് പുറമെയാണ് ഇപ്പോൾ യുഎഇയും സ്വദേശിവൽക്കരണം ശക്‌തമാക്കുന്നത്.

Read also: തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്- ഉച്ചവെടിക്കെട്ടും നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE