ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ

By Team Member, Malabar News
1.5 Million Pilgrims Visit For Umrah This Year
Ajwa Travels

റിയാദ്: ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ. 1,542,960 തീർഥാടകരാണ് മദീനയിലെത്തിയത്. ഇതിൽ 2,42,580 പേർ ഇപ്പോഴും പ്രാർഥനയുമായി മദീനയിൽ തുടരുകയാണ്. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

ഇറാഖിൽ നിന്നുള്ള തീർഥാടകരാണ് ഇത്തവണ ഏറ്റവും കൂടുതൽ മദീനയിൽ എത്തിയത്. 3,01,3815 പേരാണ് ഇറാഖിൽ നിന്നും എത്തിയത്. കൂടാതെ പട്ടികയിൽ 2,01,003 തീർഥാടകരുമായി പാകിസ്‌ഥാൻ പിന്നിലുണ്ട്. ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നും ഇത്തവണ കൂടുതൽ തീർഥാടകർ മദീനയിലെത്തിയിട്ടുണ്ട്. ഉംറ ആപ്പ് വഴി ഈ വര്‍ഷത്തെ റംസാനില്‍ മദീന പളളി സന്ദർശിക്കുന്നതിന് 66,94,998 പേർക്ക് അനുമതി നൽകിയതായും ഹജജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി.

Read also: ‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE