അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് അടച്ചു

By Team Member, Malabar News
Abu Dhabi Al Bateen Airport Closed For Runway Upgrades
Ajwa Travels

അബുദാബി: റൺവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടിവ് എയർപോർട്ട് അടച്ചു. 2 മാസത്തേക്കാണ് എയർപോർട്ട് അടച്ചത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് റൺവേ വികസിപ്പിക്കുന്നത്.

ജൂലൈ 20ആം തീയതി വരെയാണ് എയർപോർട്ട് അടച്ചിടുക. തുടർന്ന് വികസന പ്രവർത്തനങ്ങൾ പൂർത്തിയായാൽ ജൂലൈ 21ആം തീയതിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കും.

വിമാനത്താവളം അടച്ചിടുന്ന കാലയളവിൽ  ഹെലിക്കോപ്റ്ററുകൾക്ക് മാത്രം വിമാനത്താവളം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. 1960ൽ അബുദാബിയിൽ നിർമിച്ച ആദ്യത്തെ വിമാനത്താവളമാണിത്. നിലവിൽ 50 സ്വകാര്യ വിമാനങ്ങൾ നിർത്തിയിടാൻ ഇവിടെ സൗകര്യമുണ്ട്.

Read also: കൊലപാതക കേസിൽ വിധിപറഞ്ഞ ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE