കൊലപാതക കേസിൽ വിധിപറഞ്ഞ ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും വധഭീഷണി

By News Desk, Malabar News
Death threat to judge and prosecutor convicted in murder case
കൊല്ലപ്പെട്ട റഫീഖ്
Ajwa Travels

നെയ്യാറ്റിൻകര: കാരയ്‌ക്കാമണ്ഡപം റഫീഖ് വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് വധഭീഷണി. തപാലിൽ കത്തയച്ചായിരുന്നു ഭീഷണി. കേസിലെ ഏഴ് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

നേമം, വെള്ളായണി അല്‍തസ്‌ലിം വീട്ടില്‍ കബീറിന്റെ മകന്‍ റഫീഖിനെ (24) കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. 2016 ഒക്‌ടോബർ ഏഴിന് രാത്രി 9.30ന് കാരയ്‌ക്കാമണ്ഡപം, തുലവിളയില്‍വെച്ച് റഫീഖിനെ കാറ്റാടിക്കഴകൊണ്ട് പ്രതികള്‍ അടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിലെ ആറാം പ്രതിയെ കോടതി വെറുതെ വിട്ടു.

കേസിലെ പ്രതികളായ കാരയ്‌ക്കാമണ്ഡപം, അമ്പലത്തിന്‍വിള അന്‍സക്കീര്‍ മന്‍സിലില്‍ അന്‍സക്കീര്‍(28), കാരയ്‌ക്കാമണ്ഡപം, ശിവന്‍കോവിലിനു സമീപം നൗഫല്‍ (27), കാരയ്‌ക്കാമണ്ഡപം, താന്നിവിള റംസാന മന്‍സിലില്‍ ആരിഫ് (30), ആറ്റുകാല്‍ ബണ്ട് റോഡില്‍ ശിവഭവനത്തില്‍ സനല്‍കുമാര്‍ എന്ന് വിളിക്കുന്ന മാലിക് (27), കാരയ്‌ക്കാണ്ഡപം, ബിഎന്‍വി കോംപ്‌ളക്‌സിന് സമീപം ആഷര്‍ (26), കാരയ്‌ക്കാമണ്ഡപം, പൊറ്റവിള റോഡില്‍ അബ്‌ദുൽ റഹീം മകന്‍ ആഷിഖ് (25), നേമം, പുത്തന്‍വിളാകം അമ്മവീട് ലൈനില്‍ ഹബീബ് റഹ്‌മാൻ (26) എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി എസ് സുഭാഷ് ശിക്ഷിച്ചത്.

Most Read: മൂന്നര വയസുകാരന് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE