മൂന്നര വയസുകാരന് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

By Team Member, Malabar News
21 Years Imprisonment For The Culprit Who Sexually Harassing 3 Year Old Boy In Thodupuzha
Ajwa Travels

ഇടുക്കി: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷിച്ചത്. ഇതിൽ 19 വർഷം കഠിന തടവാണ്. കൂടാതെ 3,81,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ലൈംഗിക അതിക്രമം നേരിട്ട മൂന്നര വയസുകാരന്റെ 7 വയസുള്ള സഹോദരനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെയാണ് ലൈംഗിക അതിക്രമം പുറത്തു വന്നത്.

2019ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സഹോദരനെ മർദിച്ചു കൊലപ്പെടുത്തിയത് പോലെ മൂന്നര വയസുകാരനെയും കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ പോക്‌സോ കേസിലാണ് വിധി വന്നിരിക്കുന്നത്. ഇനി കൊലപാതക കേസിലും ശിക്ഷ വരാനുണ്ട്.

Read also: സംസ്‌ഥാനത്ത് തക്കാളി പനി പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE