പരിസ്‌ഥിതി നിയമലംഘനം; കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ

By Team Member, Malabar News
Strict Actions Will Take Against Environment Law Violation In Qatar
Ajwa Travels

ദോഹ: പരിസ്‌ഥിതി നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ഖത്തർ. പരിസ്‌ഥിതി സംരക്ഷണത്തിനും, പൊതുസ്‌ഥലങ്ങളിലെ ശുചിത്വം പാലിക്കുന്നതിനും വേണ്ടി പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തർ പരിസ്‌ഥിതി, കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബീച്ചും പരിസരവും വൃത്തിയായും ശുചിയായും പാലിക്കണമെന്നും പരിസ്‌ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ പൊതു സ്‌ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യരുതെന്നും, അവശിഷ്‌ടങ്ങൾ നിക്ഷേപിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാനായി സ്‌ഥാപിക്കുന്ന മാലിന്യ തൊട്ടികൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും, പരിസ്‌ഥിതിയെ സംരക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: ബാബറി തകർത്തു; അടുത്തത് ഗ്യാന്‍വാപി; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE