രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി

By Team Member, Malabar News
Saudi Arabia Privatize 29 Airports All Over The Nation
Ajwa Travels

റിയാദ്: രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്‌ദുല്‍ അസീസ് അല്‍ ദുവൈലെജ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. മതറാത്ത് എന്ന സ്‌ഥാപനത്തിനാണ് വിമാനത്താവളങ്ങളുടെ ഉടമസ്‌ഥത കൈമാറിയിരുന്നത്.

ടൂറിസം മേഖലയെ വിപുലീകരിക്കാനും പത്തു വര്‍ഷത്തിനുള്ളില്‍ 330 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ 2030ഓടെ ഓരോ വര്‍ഷവും രാജ്യത്തേക്കെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയാവുമെന്നാണ് അധികൃതരുടെ അനുമാനം. ഒപ്പം തന്നെ ഈ പദ്ധതിയുടെ ഭാഗമായി പിഐഎഫ്ന്റെ ഉടമസ്‌ഥതയില്‍ റിയാദില്‍ ഒരു പുതിയ വിമാനത്താവളം സ്‌ഥാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ; ഉടൻ ചുമതലയേൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE