മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ; ഉടൻ ചുമതലയേൽക്കും

By News Desk, Malabar News
Karnataka assembly elections on May 10
Ajwa Travels

ന്യൂഡെൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേൽക്കും. മെയ് 15നാണ് സ്‌ഥാനമേൽക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് ഇതേ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നിലവില്‍ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാനലില്‍ പ്രവര്‍ത്തിച്ച് വരികയാണ് ഇദ്ദേഹം. 2020 സെപ്‌റ്റംബർ ഒന്നിനാണ് രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

പബ്‌ളിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി രാജീവ് കുമാര്‍ സേവനം അനുഷ്‌ഠിച്ചിരുന്നു. 1984ലെ ഐഎഎസ് ബാച്ച്, ബിഹാര്‍/ ഝാര്‍ഖണ്ഡ് കേഡറിലെ അംഗമായിരുന്നു ഇദ്ദേഹം. 2020 ഫെബ്രുവരിയിലാണ് കേന്ദ്ര സമ്പത്തിക കാര്യ സെക്രട്ടറിയായി വിരമിച്ചത്. രാജീവ് കുമാറിന്റെ നിയമനം രാഷ്‌ട്രപതി അംഗീകരിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

Most Read: കൊലപാതക കേസിൽ വിധിപറഞ്ഞ ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE