സിബിഎസ്ഇ 12ആം ക്ളാസ് മൂല്യനിർണയം പൂർത്തിയാക്കാൻ സമയം നീട്ടി

By Syndicated , Malabar News
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസിലെ മൂല്യനിർണയം പൂർത്തിയാക്കാനുള്ള സമയം സ്‌കൂളുകൾക്ക് നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി.

ജൂലൈ 31ന് മുന്‍പ് 12ആം ക്ളാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ നീക്കം. അധ്യാപകര്‍ക്ക് സമര്‍ദ്ദം നല്‍കുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നതിനാൽ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്പോൾ പിഴവുകൾ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് യഥാസമയം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ റിസള്‍ട് പ്രത്യേകം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ തീരുമാനം.

Read also: സ്‌മൃതി ഇറാനിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; പ്രൊഫസറെ ജയിലിലടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE