സ്‌മൃതി ഇറാനിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; പ്രൊഫസറെ ജയിലിലടച്ചു

By Syndicated , Malabar News
Smriti Irani
സ്‌മൃതി ഇറാനി
Ajwa Travels

ലഖ്‌നൗ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ കോളേജ് അധ്യാപകനെ ജയിലിലടച്ചു. എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലിയെയാണ് ജയിലിലടച്ചത്.  ഫിറോസാബാദ് കോടതിയിലെ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ പ്രൊഫസറെ ജ്യാമാപേക്ഷ തള്ളിയതോടെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അലിയ്‌ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് ഫിറോസാബാദ് പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ കോളേജ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് കഴിഞ്ഞ മെയ് മാസത്തിൽ അഹലബാദ് ഹൈക്കോടതിയിലും പ്രഫസർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്‌തതാണ്‌ എന്നതിന് രേഖകളില്ല എന്ന നിരീക്ഷണത്തിൽ ജാമ്യാപേക്ഷ കോടതി തള്ളി.

Read also: പെഗാസസ്; ഉന്നത ഉദ്യോഗസ്‌ഥരെ പാർലമെന്ററി ഐടി സമിതി വിളിച്ചു വരുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE