35 യുട്യൂബ് ചാനലുകൾക്ക് എതിരെ കേന്ദ്രം; രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം

By Team Member, Malabar News
Central Government Against 35 youtube Channels
Ajwa Travels

ന്യൂഡെൽഹി: 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായാണ് 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരിക്കുന്നത്. ഈ ചാനലുകൾ ഇന്ത്യക്കെതിരെ ആസൂത്രിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും, അതിനാൽ തന്നെ ഇവ പൂട്ടണമെന്നുമാണ് കേന്ദ്രം ആവശ്യം ഉന്നയിക്കുന്നത്.

പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള യുട്യൂബ് ചാനലുകൾക്കും, രണ്ട് വാർത്താ പോർട്ടലുകൾക്കും എതിരെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം തന്നെ കൂടുതൽ ചാനലുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും, ഇത്തരം ചാനലുകൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഖബര്‍ വിത്ത് ഫാക്‌ട്സ്‌, ഖബര്‍ തായ്സ്, ഇന്‍ഫര്‍മേഷന്‍ ഹബ്, ഫ്ളാഷ് നൗ, മേര പാകിസ്‌ഥാൻ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്‌നി ദുനിയ ടിവി തുടങ്ങിയ യുട്യൂബ് ചാനലുകൾക്ക് എതിരെയാണ് ഇപ്പോൾ കേന്ദ്രം നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ചാനലുകള്‍ക്ക് 12 മില്യന്‍ സബ്സ്‌ക്രൈബര്‍മാരും നൂറു കോടിയിലേറെ കാഴ്‌ചക്കാരും ഉണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കൂടാതെ നേരത്തെയും കേന്ദ്ര സർക്കാരിന്റെ സമാന ആവശ്യത്തെ തുടർന്ന് പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിച്ചിരുന്ന 20 യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ബ്ളോക്ക് ചെയ്‌തിരുന്നു.

Read also: നാളെ മുതൽ ഉച്ചക്ക് ശേഷം ഒപിയില്ല; തിരുവനന്തപുരം സർക്കാർ ആശുപത്രികളിൽ നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE