മീഡിയ വൺ ചാനൽ നൽകിയ ഹരജിയിൽ സാവകാശം തേടി കേന്ദ്ര സ‍ർക്കാർ

By Desk Reporter, Malabar News
Central government seeks time in petition filed by Media One channel
Ajwa Travels

കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയാ വണ്ണിന് വേണ്ടി ഹാജരായി.

ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു. അതേസമയം, മീഡിയ വണ്ണിന്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്‌ച വരെ സാവകാശം വേണമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ആവശ്യപ്പെട്ടു.

വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായെന്ന് ദവെ ചൂണ്ടിക്കാട്ടി. ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കിൽ കഴിഞ്ഞയാഴ്‌ച വരെ എന്തുകൊണ്ട് സംപ്രേഷണം അനുവദിച്ചുവെന്നും മീഡിയ വണ്ണിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചു.

Most Read:  യോഗിയുടെ വിവാദ പരാമർശം; പ്രതിഷേധം ശക്‌തമാക്കാൻ ഡിവൈഎഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE