കേന്ദ്രമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു

By Team Member, Malabar News
Malabarnews_ravi shankar prasad
Ravi Shankar Prasad
Ajwa Travels

പാറ്റ്‌ന : കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. പാറ്റ്ന വിമാനത്താവളത്തില്‍ വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. മന്ത്രി സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വ്യക്‌തമാക്കി.

പാറ്റ്ന വിമാനത്താവളത്തില്‍ വച്ച് മന്ത്രി ഇറങ്ങിയതിന് പിന്നാലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ഹെലികോപ്റ്റര്‍ ഇടിച്ചു കേറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ ബ്ളേഡ് തകര്‍ന്നു. മധുപാനി ജില്ലയില്‍ സംഘടിപ്പിച്ച ക്യാമ്പയിന് പങ്കെടുത്ത ശേഷം മംഗള്‍ പാണ്ഡേയുടേയും സഞ്‌ജയ്‌ ഝായുടേയും ഒപ്പം മടങ്ങുകയായിരുന്നു കേന്ദ്രമന്ത്രി.

Read also : കര്‍ഷകര്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; കാനം രാജേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE