കര്‍ഷകര്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; കാനം രാജേന്ദ്രന്‍

By Syndicated , Malabar News
kanam rajendran_kodiyeri balakrishanan_ Malabar News
Kanam Rajendran and Kodiyeri Balakrishnan
Ajwa Travels

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന്റെ ഇടത് പ്രവേശനത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്തു. ജോസിന്റെ മുന്നണി പ്രവേശനത്തെ സി പി ഐ സ്വാഗതം ചെയ്‌തു.

ജോസിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്നും കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കും എന്ന് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നു. എന്നാല്‍ സിപിഐഎം ബന്ധത്തില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൂട്ടരാജി തുടരുകയാണ്. ഇരിട്ടി ഉളിക്കല്‍ മേഖലകളിലെ  100 ഓളം പ്രവർത്തകരാണ് രാജിവെച്ചു ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്.

Read also:  സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ടിഎന്‍ പ്രതാപന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE