കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം

By Trainee Reporter, Malabar News
farm bill_Malabar News
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട് നില്‍ക്കുന്ന ഘടക കക്ഷികളെ, ചേര്‍ത്ത് നിര്‍ത്താനുള്ള ശക്തമായ ശ്രമങ്ങളും നടക്കുന്നുണ്ട്. അനുനയ ചര്‍ച്ചകള്‍ക്കായി ബിജെപി, അകാലിദള്ളിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടകകക്ഷികളുടെയും കര്‍ഷകരുടെയും എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭയില്‍ പാസാക്കിയിരുന്നു. കനത്ത പ്രതിഷേധം മൂലം ബില്ലിന്റെ അവതരണം മാറ്റിവെച്ചിട്ടുണ്ട്.

Related news: കാര്‍ഷിക ബില്‍; തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി 

അതേസമയം പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ ശക്തമായി. പുതിയ ബില്ലുകള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍. ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE