ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ചെല്‍സിയാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അത്ലറ്റിക്കോ നിരയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.
ഇതോടെ നേരത്തെ ആദ്യ പാദത്തില്‍ 1-0ന്റെ വിജയം സ്വന്തമാക്കിയ ചെല്‍സി രണ്ട് പാദത്തിലും കൂടി 3-0ന്റെ ജയം നേടി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ചെല്‍സിക്ക് വേണ്ടി ഹകീം സീയെച്(34), എമേഴ്സണ്‍ പല്മീ രി(94) എന്നിവരാണ് ഗോളുകള്‍ നേടിയത്. 2014ന് ശേഷം ആദ്യമായാണ് ചെല്‍സി ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.
മറുവശത്ത് 81ആം മിനിറ്റില്‍ സാവിച്ച് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതോടെ പത്ത് പേരുമായാണ് അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരം പൂര്‍ത്തിയാക്കിയത്.
നേരത്തെ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്നിരുന്നു. ഇറ്റാലിയൻ ക്ളബ്ബായ അറ്റ്ലാന്റെയെ തകർത്താണ് റയല്‍ ക്വാർട്ടറില്‍ കടന്നത്. 3–1നായിരുന്നു റയൽ അറ്റ്ലാന്റെയെ അടിയറവ് പറയിച്ചത്.
Read Also: ഗവർണർ സ്ഥാനത്ത് നിന്ന് നീക്കിയാലും കർഷകർക്ക് വേണ്ടി സംസാരിക്കും; സത്യപാൽ മാലിക്