തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത

By Staff Reporter, Malabar News
Heavy Rain In malappuram
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴയുടെ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ മഴക്കാണ് ഈ ജില്ലകളില്‍ സാധ്യതയുള്ളത്.

ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്‌ച കൊല്ലം മുതല്‍ എറണാകുളം വരെ ആറ് ജില്ലകളിലും, തിങ്കളാഴ്‌ചയും, ചൊവ്വാഴ്‌ചയും തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട് നിലവിലുണ്ട്.

Read Also: വിയ്യൂർ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ജയിൽ വകുപ്പ് മേധാവിയുടെ ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE