സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; കടലാക്രമണവും രൂക്ഷമായേക്കും

By Trainee Reporter, Malabar News
Sea Attack,
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ശക്‌തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കും. അതേസമയം, മൽസ്യത്തൊഴിലാളികൾക്ക് ഇന്ന് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണ സാധ്യത മിന്നിൽക്കണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്. 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാല വീശിയേക്കും. ഇതേ തുടർന്ന് തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്‌തമായ കാലവർഷ കാറ്റിനൊപ്പം തെക്കൻ മഹാരാഷ്‌ട്ര തീരത്തെ ന്യൂനമർദ്ദ പാത്തിയും മഴക്ക് കാരണമാണ്.

Most Read: ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE