‘ഇന്ത്യ’ മാറ്റി ഭാരതമാക്കാൻ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

By Esahaque Eswaramangalam, Chief Editor
  • Follow author on
Supreme Court of India
Image of supreme court of india
Ajwa Travels

ഇന്ത്യയുടെ പേരു മാറ്റി ഭാരതം എന്നാക്കണമെന്ന ആവശ്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി. തീവ്ര ദേശീയതയുടെ പരിണിതഫലമായുണ്ടാകുന്ന ഇത്തരം കേസുകൾ രാജ്യത്തെ കോടതികൾക്ക് ഇന്നൊരു വലിയ തലവേദനയാണ്. ഒരു പെരുമാറ്റം, രാജ്യാന്തര തലത്തിൽ ഉണ്ടാക്കുന്ന സാമ്പത്തികവും അല്ലാത്തതുമായ പ്രത്യഘാതങ്ങളൊന്നും ഇത്തരം കേസുകളുമായി വരുന്ന തീവ്ര ദേശീയ ‘രോഗികൾ’ മനസ്സിലാകുന്നില്ല എന്നതാണ് വസ്‌തുത. വാർത്തയുടെ വിശദശാംശങ്ങൾ താഴെ..

ന്യൂഡൽഹി: രാജ്യത്തിൻ്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഭരണഘടനയിൽ ഭാരതം മാത്രമല്ലല്ല “ഭാരത്” എന്ന വാക്കും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ഹർജിക്കാരനായ നമഹക്ക് ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയും നിവേദനം ആവശ്യമായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

പൂർണ്ണ വായനയ്ക്ക്

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE