ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി

By Trainee Reporter, Malabar News
MalabarNews_localelection2020kerala
Representation Image
Ajwa Travels

ന്യൂ ഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അധികം സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന തീരുമാനമായിരുന്നു സര്‍വകക്ഷിയോഗവും സ്വീകരിച്ചിരുന്നത്.

സമാനമായ ആവശ്യം ഉന്നയിച്ച സംസ്ഥാനങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ 8 തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. എന്നാല്‍ ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മാറ്റമുണ്ടാകില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related news: സര്‍വകക്ഷി യോഗം അവസാനിച്ചു; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംസ്ഥാനം ആവശ്യപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE